വെള്ളിയാഴ്ച സത്യപ്രതിജ്ഞ; തമിഴ്‌നാട് ടൂറിസം മന്ത്രിക്ക് കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2021 05:35 PM  |  

Last Updated: 10th May 2021 05:35 PM  |   A+A-   |  

m

ഡോ. എം മതിവേന്തന്‍ / ചിത്രം ഫെയ്‌സ്ബുക്ക്‌

 

ചെന്നൈ: തമിഴ്‌നാട് ടൂറിസം മന്ത്രി ഡോ. എം മതിവേന്തന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് തമിഴ്‌നാട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

കോവിഡ് സ്ഥിരീകരിച്ച കാര്യം മന്ത്രി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയായിരുന്നു. താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

മതിവേന്തന്‍ രാസിപുരം മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്‌