ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം; നിരവധി കെട്ടിടങ്ങൾ നിലംപൊത്തി; ജലനിരപ്പ് ഉയരുന്നു (വീഡിയോ)

ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം; നിരവധി കെട്ടിടങ്ങൾ നിലംപൊത്തി; ജലനിരപ്പ് ഉയരുന്നു (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മേഘ വിസ്‌ഫോടനമുണ്ടായത്. 

നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. പ്രദേശത്ത് ജലനിരപ്പ് ഉയരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 

സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പൊലീസ് മേധാവി അശോക് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

വൈകീട്ട് അഞ്ച് മണിയോടെയാണ് മേഘ വിസ്‌ഫോടനമുണ്ടെയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 12 ഓളം കടകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടച്ചതിനാല്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com