ഘാസിപുരിലും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു; ആശങ്ക

ഘാസിപുരിലും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു; ആശങ്ക
ഘാസിപുരില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശം/എഎന്‍ഐ
ഘാസിപുരില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശം/എഎന്‍ഐ


ഘാസിപുര്‍ (യുപി): ബിഹാറിനു പിന്നാലെ ഉത്തര്‍പ്രദേശിലും ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതു കണ്ടെത്തി. ഘാസിപുരില്‍ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു.

ഇന്നലെ യുപിയുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാര്‍ മേഖലയില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. യുപിയില്‍നിന്ന ഒഴുക്കിവിട്ടവയാണ് ഇവയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഘാസിപുരിലും സമാനമായ സംഭവം. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ എംപി സിങ് പറഞ്ഞു. എവിടെനിന്നാണ് മൃതദേഹങ്ങള്‍ വന്നത് എന്നു കണ്ടെത്തുമെന്നും കലക്ടര്‍ അറിയിച്ചു.

ബിഹാറില്‍ കോവിഡ് രോഗികളുടെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ എത്തിയത് അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ട്വീറ്റില്‍ കുറിച്ചു. കോവിഡ് മരണങ്ങള്‍ ഒളിക്കുന്ന ബിജെപി രീതിയാണ് ഇതെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിക്കുന്നു. 

'കൊറോണക്കാലത്തെ ദുരവസ്ഥ വിവരിക്കാന്‍ ഈ വീഡിയോ മാത്രം മതി. ഈ വീഡിയോ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളുടെ പരാജയം മാത്രമല്ല എടുത്തു കാണിക്കുന്നതെന്നും മനുഷ്യത്വമില്ലായ്മകൂടിയാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലെ ബത്സര്‍ ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com