സ്പുട്‌നിക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍; വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാവും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2021 10:50 AM  |  

Last Updated: 11th May 2021 10:50 AM  |   A+A-   |  

COVID Vaccine

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് റഷ്യന്‍ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ഫൈവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ മേഖലയിലും സ്പുട്‌നിക് ലഭിക്കുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത വാക്‌സിന്‍ ദൗര്‍ലഭ്യം മുലം രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മുടന്തിനീങ്ങുകയാണ്. കോവിഷീല്‍ഡിനും കോവാക്‌സിനും പുറമേ സ്പുട്‌നിക് കൂടി എത്തുന്നതോടെ ക്ഷമത്തിന് ചെറിയ തോതിലെങ്കിലും പരിഹാരമാവുമെന്നാണ് പ്രതീക്ഷ. 

ഹൈദരാബാദ് ആസ്ഥാനമായ ഡോ. റെഡ്ഡീസ് ലാബിനാണ് രാജ്യത്ത് സ്പുട്‌നിക്കിന്റെ വിതരണാവകാശം. പന്ത്രണ്ടര കോടി ഡോസാണ് ഡോ. റെഡ്ഡീസ് വിതരണം ചെയ്യുക. ഇതിനുള്ള ആദ്യ ഒന്നര ലക്ഷം ഡോസ് മെയ് ഒന്നിനു തന്നെ തയാറായിട്ടുണ്ട്.

വിതരണ ശൃംഖലയുടെ കാര്യക്ഷമത പരിശോധിക്കാനാണ് ഇപ്പോഴത്തെ ഒന്നര ലക്ഷം ഡോസ് ഉപയോഗിക്കുക. അതിനു ശേഷം കൂടുതല്‍ അളവില്‍ വാക്‌സിന്‍ എത്തിക്കുമെന്ന് ഡോ. റെഡ്ഡീസ് സിഇഒ ദീപക് സപ്ര പറഞ്ഞു.