ഗാസിപ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നു/പിടിഐ
ഗാസിപ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നു/പിടിഐ

മഹാരാഷ്ട്രയില്‍ 46,781; കര്‍ണാടകയിലും തമിഴ്‌നാട്ടിലും സ്ഥിതി രൂക്ഷം; യുപിയില്‍ നേരിയ കുറവ്: കോവിഡ് കണക്കുകള്‍ ഇങ്ങനെ

തമിഴ്‌നാട്ടില്‍ ഇന്ന് 30,355പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്


ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 46,781പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58,805പേര്‍ രോഗമുക്തരായി. 816പേര്‍ മരിച്ചു. 

5,46,129പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 52,26,710പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 78,007പേരാണ് ആകെ മരിച്ചത്. 46,00196പേരാമ് ആകെ രോഗമമുക്തരായത്. 

കര്‍ണാടകയില്‍ 39,998പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 34,752പേരാണ് രോഗമുക്തരായത്. 517പേര്‍ മരിച്ചു. 20,53,191പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം ബാധിച്ചത്. 20,368പേര്‍ ആകെ മരിച്ചു. 14,40,621പേരാണ് ആകെ രോഗമുക്തരായത്. 5,92,182പേര്‍ ചികിത്സയിലുണ്ട്. 

തമിഴ്‌നാട്ടില്‍ ഇന്ന് 30,355പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 293പേര്‍ മരിച്ചു. 19,508പേര്‍ രോഗമുക്തരായി. 1,72,735പേരാണ് ചികിത്സയിലുളളത്. 
14,68,864പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 16,471പേരാണ് മരിച്ചത്. 12,79,658പേര്‍ രോഗമുക്തരായി. ബംഗാളില്‍ 20,377പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 135മരണവും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 18,125പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com