ഇന്ത്യന്‍ എന്ന വാക്കുപോലുമില്ല, ; B.1.617 ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ B.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 'ഇന്ത്യന്‍ വേരിയന്റ്'എന്ന വാക്ക്  കൊറോണ വൈറസിന്റെ B.1.617 വകഭേദവുമായി ലോകാരോഗ്യസംഘടന ബന്ധപ്പെടുത്തിയിട്ടില്ല.  ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് വൈറസിന്റെ B.1.617 വകഭേദവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇറക്കിയ 32 പേജുള്ള റിപ്പോര്‍ട്ടില്‍ എവിടെയും ഇന്ത്യന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. അതിനാല്‍ വൈറസിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. ഡബ്ല്യു എച്ച് ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com