രോ​ഗികളെ വിശ്വസിച്ച് കിടത്താനാവില്ല; കേന്ദ്ര സർക്കാർ നൽകിയ 130 വെന്റിലേറ്ററുകൾ തകരാറിലെന്ന് പഞ്ചാബ്

കേന്ദ്ര സർക്കാർ നൽകിയ 809 ജിവൻരക്ഷാ യന്ത്രങ്ങളിൽ 130 എണ്ണം തകരാറിലാണെന്ന് പഞ്ചാബ് പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഛണ്ഡി​ഗഡ്: പിഎം കെയേഴ്സ് ഫണ്ടിലൂടെ കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്ന് പഞ്ചാബ്. കേന്ദ്ര സർക്കാർ നൽകിയ 809 ജിവൻരക്ഷാ യന്ത്രങ്ങളിൽ 130 എണ്ണം തകരാറിലാണെന്ന് പഞ്ചാബ് പറയുന്നു. 

സ്ഥാപിച്ചതിന് ശേഷം ഈ 130 യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല, കേന്ദ്രം നിയോ​ഗിച്ച സംഘമാണ് വെന്റിലേറ്ററുകൾ സ്ഥാപിക്കുന്നത്. വെന്റിലേറ്ററുകൾ തകരാറിലായ വിവരം നിരന്തരമായി കേന്ദ്ര സർക്കാരിനെ അറിയിക്കുകയാണെന്ന് പഞ്ചാബ് ആരോ​ഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കുന്നു. 

ഫരീദ്കോട്ടിലെ ​ഗുരു ​ഗോബിന്ദ് സിം​ഗ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ വിതരണം ചെയ്ത 80 വെന്റിലേറ്ററിൽ 71 എണ്ണവും കേടേയതായി പരാതി വരുന്നു. വെന്റിലേറ്ററുകളുടെ നിലവാരം കുറവാണെന്നാണ് ആരോപണം. രോ​ഗികൾക്കായി ഈ വെന്റിലേറ്ററുകൾ വിശ്വസിച്ച് ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും ആരോ​ഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com