'കോവിഡ് കേസ് വര്‍ധിക്കുന്നതില്‍ ബലിയാടാക്കുന്നു'; ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി

ഉന്നാവ് ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ചാണ്  14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ



ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി. ഉന്നാവ് ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ചാണ്  14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചത്. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടര്‍മാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. 

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അധികൃതര്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഉന്നാവ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. യാതൊരു കാരണവുമില്ലാതെ അധികൃതര്‍ മോശമായി പെരുമാറുകയാണെന്നും ജോലി ചെയ്തെന്ന് തെളിയിക്കേണ്ട ബാധ്യതയിലാണെന്നും ഇവര്‍ ആരോപിച്ചു. 

'മുഴുവന്‍ സമയം ജോലി ചെയ്തിട്ടും ജോലിക്ക് ഹാജരായില്ല എന്നാണ് അധികൃതര്‍ രേഖപ്പെടുത്തുന്നത്. ഉന്നത അധികൃതര്‍ പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ എല്ലാവരും കുറ്റപ്പെടുത്തും. 30 കിലോമീറ്റര്‍ അകലെ ജോലി ചെയ്യുന്നവര്‍ പോലും അവലോകന യോഗത്തില്‍ എത്തണമെന്ന് വാശി പിടിക്കുകയാണ്'-ഡോ. ശരദ് വൈശ്യ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ രവീന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ഡോക്ടര്‍മാര്‍ ടീമിന്റെ ഭാഗമാണ്. അവര്‍ അപരിചിതരല്ല. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com