മഹാരാഷ്ട്രയില്‍ ഇന്നുമാത്രം മരിച്ചത് 850പേര്‍, കര്‍ണാടകയില്‍ 344, അയവില്ലാതെ കോവിഡ് വ്യാപനം

ഉത്തര്‍പ്രദേശില്‍ ഇന്ന് 17,775പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗാസിപ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നു/പിടിഐ
ഗാസിപ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നു/പിടിഐ


മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 42,585പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54,535പേരാണ് രോഗമുക്തരായത്. 850പേര്‍ മരിചച്ചു. 52,69,292പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കോവിഡ് സ്ഥരീകരിച്ചത്. ഇതില്‍ 46,54,731പേര്‍ രോഗമുക്തരായി. 78,857പേര്‍ മരിച്ചു. 5,33,294പേര്‍ ചികിത്സയിലാണ്. 

35,297 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 34,057പേര്‍ രോഗമുക്തരായി. 344പേര്‍ മരിച്ചു. 5,93,078പേര്‍ ചികിത്സയിലാണ്. 

ആന്ധ്രയില്‍ 22,399പേര്‍ രോഗബാധിതരായി. 89പേര്‍ മരിച്ചു. 18,638പേര്‍ രോഗമുക്തരായി. 13,56,785പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 2,01,042പേര്‍ ചികിത്സയിലാണ്.

ഉത്തര്‍പ്രദേശില്‍ ഇന്ന് 17,775പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,425പേര്‍ രോഗമുക്തരായി. 281പേരാണ് മരിച്ചത്. 15,80,980പേര്‍ക്കാണ് യുപിയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 2,04,658േേപര്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com