ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം അടുത്ത ഗഡു വെള്ളിയാഴ്ച നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. 9.5 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം.
വെള്ളിയാഴ്ച വീഡിയോ കോണ്‍ഫ്രന്‍സ് വഴി പ്രഖ്യാപനം നടത്തിയേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയില്‍ പങ്കെടുക്കും. കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക.രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാന്‍ പോകുന്നത്
പണം കര്‍ഷകരുടെ ബാങ്ക് ആക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.15 ലക്ഷം കോടി കര്‍ഷകര്‍ക്ക് പണം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ