നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതു കണ്ടുനില്‍ക്കാന്‍ മനുഷ്യന്‍ അല്ലാതാവണം; മോദിക്കെതിരെ അനുപം ഖേര്‍

രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ എവിടെയോ അവര്‍ക്ക് വീഴ്ച സംഭവിച്ചു. വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് അവര്‍ തിരിച്ചറിയേണ്ട സമയമാണിത് 
പ്രധാനമന്ത്രിക്കൊപ്പം അനുപം ഖേര്‍
പ്രധാനമന്ത്രിക്കൊപ്പം അനുപം ഖേര്‍

ന്യൂൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാരിന് പാളിച്ച പറ്റിയതായി നടന്‍ അനുപം ഖേര്‍. രാജ്യം നേരിടുന്ന പ്രതിസന്ധി ഏറെ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടിയിരുന്നെന്നും അനുപം ഖേര്‍ പറഞ്ഞു. എല്ലായ്‌പ്പോഴും മോദി സര്‍ക്കാറിന് അനുകൂലമായി നിലപാട് സ്വീകരിക്കാറുള്ള അനുപം ഖേറാണ് കോവിഡ് വിഷയത്തില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്

രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ എവിടെയോ അവര്‍ക്ക് വീഴ്ച സംഭവിച്ചു. വെറും പ്രതിഛായ കെട്ടിപ്പടുക്കുന്നതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് അവര്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിക്കിടെ സമൂഹത്തില്‍ ഉയരുന്ന പരസ്യ വിമര്‍ശനങ്ങളില്‍ പലതും കഴമ്പുള്ളതാണ്. രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളു. എന്നാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മറ്റുപാര്‍ട്ടികള്‍ ഇവ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com