ഭാര്യയുടെ മൃതദേഹം 7 കിലോമീറ്റര്‍ ദൂരം കൊണ്ടുപോകാന്‍ 17,000 രൂപ; പരാതിയുമായി മുന്‍ സൈനിക ഉദ്യോഗസ്ഥന്‍; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

മഹാമാരി സമയത്ത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത തുക ഈടാക്കിയത്
അമിത തുക ഈടാക്കിയതിന് മാപ്പുപറയുന്ന ആംബുലന്‍സ് ഡ്രൈവര്‍ ട്വിറ്റര്‍
അമിത തുക ഈടാക്കിയതിന് മാപ്പുപറയുന്ന ആംബുലന്‍സ് ഡ്രൈവര്‍ ട്വിറ്റര്‍

ലക്‌നൗ: ഏഴു കിലോമീറ്റർ ദൂരെയുള്ള ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാൻ പതിനേഴായിരം രൂപ ഈടാക്കിയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്.  യുപിയിലെ നോയ്ഡയിൽ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയ മുൻ സൈനിക ഉദ്യോഗസ്ഥനിൽ നിന്നാണ് ഇയാൾ അമിത തുക ഈടാക്കിയത്. ദുരന്ത നിവാരണ നിയമപ്രകാരമാണ് പൊലീസ് നടപടി.

സംസ്‌കാരചടങ്ങിനായി 7000 രൂപ വേറെ വാങ്ങിയതായും സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നോയ്ഡ സ്വദേശിയായ സൈനിക ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഭാര്യയുടെ സംസ്‌കാരത്തിനായി ആംബുലന്‍സ് ഡ്രൈവര്‍ 24,000 രൂപ വാങ്ങിയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡ്രൈവര്‍ അമിത തുക ഈടാക്കായാതായി പൊലീസ് കണ്ടെത്തി. പിന്നീട് ഡ്രൈവര്‍ പണം തിരികെ നല്‍കി മാപ്പു പറയുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

മെയ് പത്തിനാണ് കേണല്‍ സോഹന്‍സിങിന്റെ ഭാര്യമരിച്ചത്. മഹാമാരി സമയത്ത് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആംബുലന്‍ സ് ഡ്രൈവര്‍ അമിത തുക ഈടാക്കിയത്. 10 കിലോ മീറ്ററിന് പരമാവധി 2500 രൂപയെന്നിരിക്കെയാണ് ഇയാളില്‍ നിന്ന് ഡ്രൈവര്‍ 17,000 രൂപ ഈടാക്കിയതായാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com