കര്‍ണാടകയില്‍ ഇന്ന് 41,779 കോവിഡ് കേസുകള്‍, മഹാരാഷ്ട്രയില്‍ മരിച്ചത് 695 പേര്‍; നിലയില്ലാതെ വൈറസ് വ്യാപനം 

മഹാരാഷ്ട്രയില്‍ ഇന്ന് 39,923 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 39,923 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 53,249 പേരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 695 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

53,09,215 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ കോവിഡ് സ്ഥരീകരിച്ചത്. ഇതില്‍ 47,07,980 പേര്‍ രോഗമുക്തരായി. 79,552പേര്‍ മരിച്ചു. 5,19,254 പേര്‍ ചികിത്സയിലാണ്. 

കര്‍ണാടകയില്‍ ഇന്ന് 41,779 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35,879 പേര്‍ രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 373 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ 21,30,267പേരാണ് കോവിഡ് ബാധിതരായത്. ഇതിന്‍ 15,10,557പേര്‍ രോഗമുക്തരായി. ഇനി 5,98,605 ആക്ടീവ് കേസുകളാണുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 21,085 ആയി. 

തമിഴ്‌നാട്ടില്‍ ഇന്ന് 31,892 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,037 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 288 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

ഉത്തര്‍പ്രദേശ് 15,747, രാജസ്ഥാന്‍ 14,289, മധ്യപ്രദേശ് 8087, ഗുജറാത്ത് 9995, ഹരിയാന 10,608 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ ഇന്ന് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com