രാജ്യത്തെ കോവിഡ് വ്യാപനം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും റദ്ദാക്കിയേക്കും 

ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് കോവി‍ഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയും റദ്ദാക്കിയേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് നേരത്തെ റദ്ദാക്കിയിരുന്നു. മെയ് അവസാന വാരത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതി​ഗതികൾ വിശകലനം ചെയ്തതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടിക്കുക. പരീക്ഷ റദ്ദാക്കുകയാണെങ്കിൽ പിന്നെ അവലംബിക്കേണ്ട മൂല്യനിർണയ മാർ​ഗങ്ങളെ കുറിച്ചും തീരുമാനം എടുക്കേണ്ടതുണ്ട്. 

12ാം ക്ലാസ് പരീക്ഷ റദ്ദാക്കി മറ്റ് മാർ​ഗങ്ങളിലൂടെ മൂല്യനിർണം നടത്താൻ സിബിഎസിഇയോടും ഐസിഎസ്ഇയോടും നിർദേശിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ മുൻപിലേക്ക് എത്തുന്നുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാതെ നീട്ടിവെച്ചത് മനുഷ്യത്വരഹിതമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com