മോദിയെ വിമര്‍ശിച്ച് വ്യാപകമായി പോസ്റ്ററുകള്‍; ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍

മോദിയെ വിമര്‍ശിച്ച് വ്യാപകമായി പോസ്റ്ററുകള്‍; ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍. സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്താണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

15 പേരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് 17 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റുകള്‍ സംബന്ധിച്ച് വ്യാഴാഴ്ചയാണ് പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് ജില്ലകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് വിവരങ്ങള്‍ കൈമാറി. കൂടുതല്‍ പരാതികള്‍ ലഭിച്ചതോടെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

'നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്'- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com