മുൻ കേരള ഗവർണർ ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2021 02:15 PM  |  

Last Updated: 15th May 2021 02:20 PM  |   A+A-   |  

r_l_bhatia_died

ആർ എൽ ഭാട്ടിയ/ചിത്രം: ട്വിറ്റർ

 

ന്യൂഡൽഹി: മുൻ കേന്ദ്ര വിദേശകാര്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ(99) അന്തരിച്ചു. കോവിഡ് ബാധിച്ചാണ് മരണം. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ അർദ്ധ രാത്രിയോടെയാണ് അന്ത്യം. 

2004 - 2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണർ ആയിരുന്നു ഭാട്ടിയ. 1972ൽ അമൃസറിൽ നിന്ന് മത്സരിച്ച് പാർലമെന്റിലെത്തിയ ഭാട്ടിയ 1980, 1985, 1992, 1996, 1999 എന്നീ വർഷങ്ങളിലും അദ്ദേഹം പാർലമെന്റം​ഗമായി. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷൻ ആയിരുന്നു. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി.