മയപ്പെടാതെ മഹാമാരി; കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മഹാരാഷ്ട്രയില്‍ ഇന്ന് 960 മരണം

മയപ്പെടാതെ മഹാമാരി; കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; മഹാരാഷ്ട്രയില്‍ ഇന്ന് 960 മരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കര്‍ണാടകയില്‍ നാല്‍പ്പതിനായിരത്തിന് മുകളിലാണ് ഇന്നും പ്രതിദിന രോഗബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും മുപ്പതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഹാരാഷ്ട്രയില്‍ പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ അല്‍പ്പം കുറവുണ്ട്. 

കര്‍ണാടകയില്‍ ഇന്ന് 41,664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 349 പേര്‍ മരിച്ചു. 34,425 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. നിലവില്‍ സംസ്ഥാനത്ത് 6,05,494 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗമുക്തര്‍ 15,44,982. ആകെ മരണം 21,434. 

മഹാരാഷ്ട്രയില്‍ ഇന്ന് 33,848 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 960 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 53,44,063. ആകെ രോഗ മുക്തി 47,67.053. ഇതുവരെയായി മഹാമാരി കവര്‍ന്നത് 80,512 ജീവനുകള്‍. സംസ്ഥാനത്ത് നിലവില്‍ 4,94,032 പേര്‍ ചികിത്സയില്‍. 

തമിഴ്‌നാട്ടില്‍ ഇന്ന് 33,658 പേര്‍ക്കാണ് രോഗബാധ. 303 പേര്‍ മരിച്ചു. 20,905 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. നിലവില്‍ 2,07,789 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ കേസുകള്‍ 15,65,035. ആകെ മരണം 17,359. ആകെ രോഗ മുക്തരായവരുടെ എണ്ണം 13,39,887.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com