രാജ്യത്ത് കോവിഡ് കുറയുന്നു; രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; മരണം 4000ന്‌ മുകളില്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
കോവിഡ് രോഗിയുടെ മൃതദേഹത്തിന് സമീപം ബന്ധുക്കള്‍ ചിത്രം പിടിഐ
കോവിഡ് രോഗിയുടെ മൃതദേഹത്തിന് സമീപം ബന്ധുക്കള്‍ ചിത്രം പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകീരിച്ചത്. 3,11,170 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോ?ഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോ?ഗമുക്തരായി.

മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 33,848 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 960 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 53,44,063. ആകെ രോഗ മുക്തി 47,67.053. ഇതുവരെയായി മഹാമാരി കവര്‍ന്നത് 80,512 ജീവനുകള്‍. സംസ്ഥാനത്ത് നിലവില്‍ 4,94,032 പേര്‍ ചികിത്സയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com