കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ: ധനസഹായം പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പടുത്തിയ ഭാഗിക ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടി. 
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഢി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഢി

ഹൈദരബാദ്: കോവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ട് അനാഥാരാകുന്ന കുട്ടികള്‍ക്ക് കൈത്താങ്ങുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപ ഇടുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു.

ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ ബാങ്കുകളായി സഹകരിച്ചാണ് നടപ്പാക്കുക. 25 വയസാകുമ്പോഴാണ് ഇതിന്റെ കാലാവധി കഴിയുക. ആറ് ശതമാനമാണ് പലിശ. ഇത് രക്ഷിതാക്കള്‍ക്ക് ലഭിക്കും. 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പടുത്തിയ ഭാഗിക ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടി. നാല് ആഴ്ച കൂടി സംസ്ഥാനത്ത കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com