വീട്ടില്‍ സൗകര്യമില്ല, അച്ഛനും അമ്മയ്ക്കും പകരുമോയെന്ന ഭയം; പതിനെട്ടുകാരന്‍ 11 ദിവസം കഴിഞ്ഞത് മരത്തിനു മുകളില്‍

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്‌ 
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാഹചര്യമില്ലാതെ മരത്തിന് മുകളില്‍ കഴിഞ്ഞ 18കാരന്‍
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാഹചര്യമില്ലാതെ മരത്തിന് മുകളില്‍ കഴിഞ്ഞ 18കാരന്‍


ഹൈദരബാദ്: വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍, കോവിഡ് പോസിറ്റാവായ 18 കാരന്‍ 11 ദിവസം കഴിഞ്ഞത് മരത്തിന് മുകളില്‍. വീട്ടില്‍ മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്ന ഭയത്താലാണ് 'നൂതനമാര്‍ഗം' സ്വീകരിക്കാന്‍ രാംവത് ശിവനായിക്കിനെ പ്രേരിപ്പിച്ചത്. 

നാല്‍ഗോണ്ട ജില്ലയിലെ കോത്തനന്ദിക്കോണ്ട ഗ്രാമത്തിലെ ശിവ ഹൈദരബാദിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്‌. തിരിച്ചെത്തിയ യുവാവ് നാട്ടിലെ നെല്‍ സംഭരണകേന്ദ്രത്തില്‍ താത്കാലികമായി ജോലി ചെയ്തിരുന്നു. ഇവിടെ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡോക്ടര്‍മാര്‍ വീട്ടില്‍ നിരിക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു മുറി മാത്രമുള്ള വീട്ടില്‍ നീരിക്ഷണത്തില്‍ തുടരുക അസാധ്യമായിരുന്നു. കൂടാതെ സമീപത്തൊന്നും സര്‍ക്കാരിന്റെ കീഴില്‍ നീരീക്ഷണകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല. മറ്റ് സാഹചര്യമില്ലാത്തതിനാലും വീട്ടിലുള്ളവര്‍ക്ക് രോഗം വരാതിരിക്കാനും യുവാവ് പുതിയ വഴി കണ്ടെത്തുകയായിരുന്നു. 

വീടിന് സമീപത്തെ ഔഷധഗുണമുള്ള മരം ക്വാറന്റൈന്‍ സെന്റര്‍ ആക്കുകയായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ച തനിക്ക് ഈ മരത്തില്‍ ഇരുന്നപ്പോള്‍ ആശ്വാസം കിട്ടിയതായും യുവാവ് പറയുന്നു. മരത്തിന് മുകളില്‍ മുളകള്‍ ഉപയോഗിച്ച് താത്കാലികമായി ഉണ്ടാക്കിയ കട്ടിലിലാണ് പതിനൊന്ന് ദിവസം കിടന്നത്. ഈ ദിവസങ്ങളില്‍ വീട്ടുകാര്‍ ബക്കറ്റ് കയറില്‍കെട്ടി മുകളിലോട്ട് ഭക്ഷണം എത്തിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമത്തില്‍ നിരീക്ഷണ കേന്ദ്രം തുടങ്ങിയപ്പോള്‍ യുവാവ് അങ്ങോട്ട് മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com