സിബിഐ ഓഫീസില്‍ മമതയുടെ ആറുമണിക്കൂര്‍ പ്രതിഷേധം; അറസ്റ്റിലായ നാലുപേര്‍ക്കും ജാമ്യം

നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ജാമ്യം
സിബിഐ ഓഫീസില്‍ നിന്നും മടങ്ങുന്ന മമത ബാനര്‍ജി/എഎന്‍ഐ
സിബിഐ ഓഫീസില്‍ നിന്നും മടങ്ങുന്ന മമത ബാനര്‍ജി/എഎന്‍ഐ

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും ജാമ്യം. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ ഇന്ന് അറസ്റ്റുചെയ്തത്. സിബിഐ പ്രത്യേക കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. 

നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.

അറസറ്റിന് പിന്നാലെ ബംഗാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സിബിഐ ഓഫീസിലെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി ആറുമണിക്കൂറോളം ഓഫീസില്‍ പ്രതിഷേധിച്ചു. മമതയ്‌ക്കൊപ്പം സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇവര്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞു.ഇവരെ പിരിട്ടുവിടാനായി പലീസ് ലാത്തിവീശി. 

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തതെന്നും വേണമെങ്കില്‍ സിബിഐയ്ക്ക് തന്നെയും അറസ്റ്റ് ചെയ്യാമെന്നും മമത പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് സിബിഐയെ ഉപയോഗിച്ച് ബിജെപി പകവീട്ടുകയാണെന്നും മമത ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com