'ആവശ്യമുള്ളപ്പോള്‍ കാണില്ല, അവരവരുടെ ജോലികള്‍ ചെയ്യില്ല'; പി എം കെയര്‍ വെന്റിലേറ്ററുകളെ മോദിയോട് ഉപമിച്ച് രാഹുല്‍

പി എം കെയറിലൂടെ നല്‍കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന വിവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെന്റിലേറ്ററുകളോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: പി എം കെയറിലൂടെ നല്‍കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന വിവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെന്റിലേറ്ററുകളോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'രണ്ട് കൂട്ടരെയും ആവശ്യമുള്ളപ്പോള്‍ കാണാന്‍ കിട്ടില്ല, അവരവരുടെ ജോലികള്‍ ചെയ്യില്ല, ഒരുപാട് തെറ്റായ പി ആറുമാണ് ചെയ്യുന്നത്'-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പി എം കെയര്‍ ഉപഗോയിച്ച് നല്‍കിയ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലെ വെന്റിലേറ്ററുകള്‍ സാങ്കേതിക തകരാറുകള്‍ മൂലം പ്രവര്‍ത്തനക്ഷമമല്ലെന്ന് കഴിഞ്ഞദിവസം വാര്‍ത്തവന്നിരുന്നു. 

കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രാഹുല്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മ്മാണം തുടരുന്നതും കോവിഡ് വാക്‌സിന്‍, ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com