മുംബൈ തീരത്ത് 410പേരുമായി രണ്ട് ബാര്‍ജുകള്‍ ഒഴുക്കില്‍പ്പെട്ടു; 38പേരെ രക്ഷിച്ചു, തെരച്ചിലിന് യുദ്ധക്കപ്പലുകള്‍

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി
ചിത്രം: പിടിഐ
ചിത്രം: പിടിഐ


മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ നിയന്ത്രണംവിട്ട് ഒഴുകിപ്പോയി. രണ്ടു ബാര്‍ജുകളിലുമായി 410പേരാണ് ഉണ്ടായിരുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് കൊല്‍ക്കത്തയുടെയും ഐന്‍എസ് കൊച്ചിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 38പേരെ രക്ഷപ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. 

ഓഫ്‌ഷോര്‍ ഡ്രില്ലിങ്ങിനായി നങ്കൂരമിട്ടിരുന്ന ബാര്‍ജുകളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവയില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് യുദ്ധക്കപ്പലുകളെ തെരച്ചിലിനയച്ചതെന്ന് നേവി വ്യക്തമാക്കി. 

രണ്ടു കപ്പലുകളും ബാര്‍ജുകള്‍ക്ക് സമീപം തന്നെയുണ്ടെന്നും നാവിക സേന അറിയിച്ചു. പി305 ബാര്‍ജിലുള്ള 261പേരും സുരക്ഷിതരാണ്. മുംബൈ തീരത്ത് നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് രണ്ടാമത്തെ ബാര്‍ജുള്ളത്. 

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. അതിശക്ത ചുഴലിക്കാറ്റായി മാറിയ ടൗട്ടെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കും. ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് അതിശക്തായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പോര്‍ബന്തറിനും മഹുവയ്ക്കും മധ്യേയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com