ടൗട്ടെ പൂർണ്ണമായും കരതൊട്ടു; ചുഴലിക്കാറ്റ് ദുർബലമാകാൻ തുടങ്ങി

ദിയുവിനും അഹമ്മദാബാദിനും ഇടയിൽ സൗരാഷ്ട്രയ്ക്ക് സമീപമാണ് കരയിൽ കയറിയത്
ടൗട്ടെ ചുഴലിക്കാറ്റ്
ടൗട്ടെ ചുഴലിക്കാറ്റ്

അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഇന്ന് അതിരാവിലെ പൂർണ്ണമായും കരയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ തീരം തൊട്ട ചുഴലിക്കാറ്റ് അർദ്ധരാത്രി 12 മണിയോടെ പൂർണ്ണമായും കരയിൽ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയിൽ സൗരാഷ്ട്രയ്ക്ക് സമീപമാണ് കരയിൽ കയറിയത്. 

കരയിൽ പ്രവേശിച്ചതോടെ സാധാരണ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ജോധ്പൂരിനു സമീപമെത്തുമ്പോൾ ദുർബലമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ചുഴലിക്കാറ്റ് ദിയുവിന് 20കിലോമീറ്റർ വടക്കു കിഴക്കായി മണിക്കൂറിൽ പരമാവധി 190 കിലോമീറ്റർ വരെ വേഗതയിൽ സൗരാഷ്ട്ര തീരം കടന്നു. ഇത് വീണ്ടും ദുർബലമാകുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. 

ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. രണ്ട് ലക്ഷത്തോളം ആളുകളെ ഇവിടെനിന്ന് മാറ്റി താമസിപ്പിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്ന് മുംബൈ എയർപ്പോർട്ട് താത്കാലികമായി അടച്ചു. 55 ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com