അച്ഛനമമ്മാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പ്രതിമാസം 2500 രൂപ; കോവിഡ് ദുരിതത്തില്‍ ആശ്വാസ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍ 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍
ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ / ചിത്രം എഎന്‍ഐ
ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ / ചിത്രം എഎന്‍ഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു.

ദരിദ്ര കുടുംബങ്ങള്‍ക്ക് ഈ മാസം പത്തുകിലോ വീതം റേഷന്‍ അനുവദിക്കും.കുടുംബത്തിന്റെ മുഖ്യ വരുമാനക്കാരനെ നഷ്ടപ്പെടുന്നവര്‍ക്ക് പ്രതിമാസം 2500 രൂപ വീതം പെന്‍ഷന്‍ നല്‍കും. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ചും ആശ്വാസ നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് 25 വയസ് വരെ 2500 രൂപ വീതം പ്രതിമാസം നല്‍കും. കൂടാതെ ഇവരുടെ വിദ്യാഭ്യാസം സൗജന്യമായിരിക്കുമെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

കഴിഞ്ഞദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ പത്തുലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com