മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങി; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2021 10:28 AM  |  

Last Updated: 18th May 2021 10:36 AM  |   A+A-   |  

mob-lynching

പ്രതീകാത്മക ചിത്രം

 

ഗുരുഗ്രാം: മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച്‌ കൊന്നെന്ന് ആരോപണം. 25വയസ്സുകാരനായ ആസിഫ് ഖാന്‍ ആണ് മരിച്ചത്. ബന്ധുക്കളുമൊത്ത് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് ആസിഫിനെ ഒരു സംഘം മര്‍ദിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. 

ഗുരുഗ്രാമിലെമീവറ്റ് എന്ന സ്ഥലത്താണ് സംഭവം. മരുന്ന് വാങ്ങാന്‍ പോയ ആസിഫിനെ ആക്രമികള്‍ വടിയും കല്ലും ഉപയോഗിച്ച് മര്‍ദിച്ച് കൊന്നെന്ന് കുടുംബം ആരോപിച്ചു. ഇതിനുശേഷം ഗ്രാമത്തില്‍ കൊണ്ടുവന്ന് മൃതദേഹം തള്ളിയെന്നാണ് ഇവര്‍ പറയുന്നത്. യുവാവിന്റെ മൃതദേഹം കണ്ടെടുത്തതോടെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായി. 

ആസിഫിനെ കൊന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം തടയാന്‍ ശ്രമിച്ച പൊലീസിനെ ആളുകള്‍ കല്ലെറിഞ്ഞു. സംഭവത്തില്‍ ആറ് പേരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഎസ്പി അറിയിച്ചു.