കേന്ദ്രമന്ത്രിയുടെ സഹോദരനും രക്ഷയില്ല; കുത്തിവച്ചത് വ്യാജ റെംഡിസിവര്‍; പരാതിയുമായി ബിജെപി എംഎല്‍എ

ടൂറിസം മന്ത്രി പ്രഹ്ലാദ് സിങിന്റെ സഹോദരനായ എംഎല്‍എ ജലാംസിങ് ആണ് ആരോപണവുമായി രംഗത്തെത്തിയത്
ജലാംസിങ് / ചിത്രം ഫെയ്‌സ്ബുക്ക്‌
ജലാംസിങ് / ചിത്രം ഫെയ്‌സ്ബുക്ക്‌

ഭോപ്പാല്‍: കോവിഡ് ചികിത്സയ്ക്കിടെ ആശുപത്രിയില്‍ വച്ച് തനിക്ക് തന്നത് ആന്റിവൈറല്‍ മരുന്നായ റെംഡിസിവറിന്റെ വ്യാജനെന്ന്കേന്ദ്രമന്ത്രിയുടെ സഹോദരന്‍. ടൂറിസം മന്ത്രി പ്രഹ്ലാദ് സിങിന്റെ സഹോദരനായ എംഎല്‍എ ജലാംസിങ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നില്‍ ജില്ലയിലെ റാക്കറ്റാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അദ്ദേഹം കത്തയച്ചു. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനിടെയാണ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗിയായ താന്‍ വ്യാജ റെംഡിസിവറിന്റെ ഇരയാണെ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രില്‍ 17നാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. 12 തവണയാണ് തനിക്ക് വ്യാജ റെംഡിസിവര്‍ കുത്തിവച്ചത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മോശമായതോടെ ആശുപത്രിയില്‍ വീണ്ടും അഡ്മിറ്റാവുകയായിരുന്നെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

15 ജില്ലകളില്‍ നിന്ന് മികച്ച ചികിത്സതേടി എത്തിയ നിരവധിപേരെയാണ് വ്യാജ റെംഡിസിവര്‍ കുത്തിവച്ച് ആശുപത്രി അധികൃര്‍ കബളിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. കേന്ദ്രസംഘം അന്വേഷിക്കണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും എംഎല്‍എ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com