'സര്‍ക്കാരിന്റെ മണ്ടത്തരം'; മാസ്‌ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഡോക്ടറുടെ ഷോപ്പിങ്; കേസ്

സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് കേസെടുത്തു
സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാതെയെത്തിയ ഡോക്ടര്‍
സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാതെയെത്തിയ ഡോക്ടര്‍



മംഗളൂരു: സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമമനുസരിച്ച് കേസെടുത്തു. മംഗളുരു കാദ്‌രിയിലെ ജിമ്മി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. ബില്ലിങ് കൗണ്ടറില്‍ മാസ്‌ക് ധരിക്കാതെ എത്തിയ ഡോ. ബി ശ്രീനിവാസ കക്കിലയക്കെതിരെയാണ് കേസെടുത്തത്.

മാസ്‌ക് ധരിക്കാതെ കൗണ്ടറിലേക്ക് ബില്‍ ചെയ്യാന്‍ സാധനങ്ങളെടുത്തുവെക്കുന്ന ഡോക്ടറുടെ വിഡിയോ ദൃശ്യവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബില്ലിങ് കൗണ്ടറിലുള്ളയാള്‍ ഡോക്ടറോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍, താന്‍ നേരത്തെ കോവിഡ് ബാധിച്ച് രോഗം ഭേദമായ ആളാണെന്നാണ് ഡോക്‌റുടെ വാദം. അതുകൊണ്ട് തന്നെ രോഗം പകരില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, മാസ്‌ക് ധരിക്കുക എന്നത് നിയമമാണെന്നും എല്ലാവരും അനുസരിക്കണമെന്നുമാണ് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ മറുപടി പറയുന്നത്. മാസ്‌ക് ധരിക്കാതിരിക്കുന്നതിനാല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരും മറ്റു ഉപഭോക്താക്കളും രോഗഭീഷണിയിലാകുമെന്നും സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറയുന്നുണ്ട്. ഇരുവരുടെയും സംസാരം ഉച്ചത്തിലാകുകയും തര്‍ക്കമാകുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഡോക്ടര്‍ മാസ്‌ക് ധരിക്കാതെ സാധനങ്ങള്‍ കൗണ്ടറിലേക്ക് വെക്കുന്നത് തുടരുകയും ചെയ്തു.

സര്‍ക്കാറുണ്ടാക്കുന്ന വിഡ്ഡി നിയമങ്ങള്‍ അനുസരിക്കാന്‍ തന്നെ കിട്ടില്ലെന്നും ഡോക്ടര്‍ സൂര്‍പ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനോട് പറയുന്നുണ്ട്. രോഗം ബാധിച്ച് മാറിയ ആള്‍ ആയതുകൊണ്ട് വീണ്ടും രോഗം ബാധിക്കുകയോ രോഗം പടര്‍ത്തുകയോ ചെയ്യില്ലെന്നാണ് ഡോക്ടര്‍ ചൂണ്ടികാട്ടുന്ന ന്യായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com