കോവിഡ് ലക്ഷണങ്ങൾ ഇല്ല, കുട്ടികളിലെ വൈറസ് ബാധ രോ​ഗ വ്യാപനം കൂട്ടുന്നു

കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 
ന്യൂഡൽഹി: കോവിഡ് ബാധിച്ച് കഴിഞ്ഞാലും കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നത് വ്യാപന സാധ്യത വർധിപ്പിക്കുമെന്ന് നീതി ആയോ​ഗ് അം​ഗം വി കെ പോൾ. കോവിഡ് ബാധിച്ച കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമാവുന്നില്ല എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

നേരത്തേ, രാജ്യത്ത് മൂന്നാം കോവിഡ് തരം​ഗം ഉണ്ടായാൽ അത് കുട്ടികളേയും ബാധിച്ചേക്കും എന്ന മുന്നറിയിപ്പ് വിദ​ഗ്ധർ നൽകിയിരുന്നു. കുട്ടികളിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടമാവാത്തതോടെ മറ്റുള്ളവരിലേക്ക് ഇത് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. 10 വയസിന് മുകളിലുള്ള കുട്ടികളിലാണ് കൂടുതലായും വൈറസ് ബാധ എന്നാണ് സെറോ സർവേ റിപ്പോർട്ടിൽ പറയുന്നത്. 

കൂടുതൽ കടുത്ത വൈറസ് ബാധ കുട്ടികളിലുണ്ടാവാനുള്ള സാധ്യത വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായിം വി കെ പോൾ പറഞ്ഞു. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കോവാക്സിൻ ട്രയൽ രണ്ട് ആഴ്ചക്കുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com