ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടക മുഖ്യമന്ത്രിയുടെ മകന്റ ക്ഷേത്രദര്‍ശനം; വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th May 2021 04:17 PM |
Last Updated: 19th May 2021 04:17 PM | A+A A- |

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ/ ഫയല്‍ ചിത്രം
ബംഗളൂരു: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കര്‍ണാടക മുഖ്യമന്ത്രിയുടെ ക്ഷേത്രദര്‍ശനം നടത്തി. ബിഎസ് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്രയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നഞ്ചന്‍ഗുഡിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രദര്‍ശനം നടത്തിയത്.
ചൊവ്വാഴ്ചയാണ് സംഭവം. ഭാര്യയ്‌ക്കൊപ്പമായിരുന്നു ക്ഷേത്രദര്‍ശനം. ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് അവശ്യസര്‍വീസുകള്‍ മാത്രമെ ഗതാഗതത്തിന് അനുമതിയുള്ളു. നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധാനാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
കോവിഡ് കേസുകള്‍ കൂത്തനെകൂടിയ പശ്ചാത്തലത്തിലാണ് മെയ് 10 മുതല്‍ 24 വരെ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്