രാജ്യത്ത് രോഗികളെക്കാള്‍ രോഗമുക്തര്‍, മൂന്നരലക്ഷത്തിലധികം; മരണസംഖ്യ കുറയുന്നു, നാലായിരത്തില്‍ താഴെ

24 മണിക്കൂറിനിടെ 2,76,070  പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,76,070  പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,57,72,400ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 3,874 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,87,122 ആയി ഉയര്‍ന്നു. 3,69,077പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 31,29,878 പേരാണ്. രാജ്യത്ത് ഇതുവരെ  2,23,55,440 പേര്‍ രോഗമുക്തരായി. ഇതുവരെ 18,70,09,792 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 34,031പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 51,457പേര്‍ രോഗമുക്തരായി. 54,67,537പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 49,78,937പേര്‍ രോഗമുക്തരായി. 84,371പേരാണ് മരിച്ചത്. 4,01,695പേര്‍ ചികിത്സയിലാണ്. ആന്ധ്രയില്‍ 23,160പേര്‍ക്കും ബംഗാളില്‍ 19,006പേര്‍ക്കും പുതുതായി രോഗം ബാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com