വീട്ടിലിരുന്ന് സ്വയം കോവിഡ് പരിശോധന നടത്താൻ അനുമതി; ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉടൻ വിപണിയിൽ 

കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: കോവിഡ് പരിശോധന വീടുകളിൽ സ്വയം നടത്താനുള്ള ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൈലാബ് ഡിസ്കവറി സൊലൂഷ്യൻസ് ആണ് കിറ്റ് രാജ്യത്ത് വിപണിയിലെത്തിക്കുന്നത്. മൂക്കിലെ സ്രവം ഉപയോ​ഗിച്ചാണ് പരിശോധന. 

കോവിഡ് ലക്ഷണങ്ങളുള്ള ആളുകളും ലാബിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പർക്കം വന്നവരും മാത്രം ഈ കിറ്റ് ഉപയോ​ഗപ്പെടുത്തുന്നതായിരിക്കും ഉചിതമെന്ന് ഐസിഎംആർ വ്യക്തമാക്കി. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന. 

മൈലാബ് കോവിസെൽഫ് എന്ന ആപ്പിൽ കിറ്റ് ഉപയോ​ഗിക്കുന്നവർ പരിശോധനാ ഫലം അറിയിക്കണം. പോസിറ്റീവ് ഫലം വരുന്നവർ ക്വാറന്റൈനിലേക്ക് മാറണം എന്നും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com