മരണം കൂടുന്നു, രോഗികള്‍ കുറയുന്നു; ചികിത്സയിലുള്ളവര്‍ 30 ലക്ഷം; ഇന്നലെ മൂന്നരലക്ഷത്തിലധികം രോഗമുക്തര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2021 09:41 AM  |  

Last Updated: 21st May 2021 09:45 AM  |   A+A-   |  

covid in india

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,59,591പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 4,209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നു. 3,57,295 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര്‍ രോഗമുക്തരായി. ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 29,911 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 738 പേര്‍ മരിച്ചു. 47,371 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,97,448. ആകെ രോഗ മുക്തി 50,26,308. ആകെ മരണം 85,355. നിലവില്‍ 3,83,253 പേര്‍ ചികിത്സയില്‍.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 28,869 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,257 പേര്‍ക്കാണ് രോഗ മുക്തി. 548 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 23,35,524 ആയി. ആകെ രോഗ മുക്തി 17,76,524. ഇതുവരെയായി 23,854 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. നിലവില്‍ 5,34,954 പേരാണ് ചികിത്സയിലുള്ളത്.