കാമുകിയുടെ കല്യാണം ഉറപ്പിച്ചു, ലോക്ക്ഡൗണില്‍ വിവാഹവും വിലക്കണം; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി യുവാവ്, വൈറല്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് യുവാവിന്റെ പ്രതികരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ കാമുകിയുടെ വിവാഹം തടസ്സപ്പെടുത്തുന്നതിന് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ വിവാഹത്തിന് വിലക്കേര്‍പ്പെടുത്തുന്നത് കൂടി ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയോടുള്ള കാമുകന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് യുവാവിന്റെ പ്രതികരണം. യുവാവിന്റെ അഭ്യര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

മെയ് 13നാണ് സംഭവം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ അന്നാണ് ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക്ഡൗണ്‍ പത്തുദിവസം കൂടി നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിന് താഴെയാണ് യുവാവിന്റെ കമന്റ് വന്നത്. വിവാഹത്തിന് കൂടി വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് പങ്കജ് കുമാര്‍ ഗുപ്തയാണ് കമന്റ് ഇട്ടത്.

'വിവാഹത്തിന് കൂടി വിലക്കേര്‍പ്പെടുത്തിയാല്‍ എന്റെ കാമുകിയുടെ കല്യാണം തടസ്സപ്പെടും. മെയ് 19നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ എല്ലായ്‌പ്പോഴും നന്ദിയുള്ളവനായിരിക്കും' - ഇതാണ് പങ്കജ് കുമാര്‍ ഗുപ്തയുടെ കുറിപ്പിലെ വരികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com