പരിശീലന പറക്കലിന് ഇടയിൽ വ്യോമസേന വിമാനം തകർന്നു വീണു, പൈലറ്റ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2021 09:02 AM  |  

Last Updated: 21st May 2021 09:02 AM  |   A+A-   |  

mig_21crash

മി​ഗ് 21 വിമാനം തകർന്ന് അപകടം/ഫോട്ടോ: ട്വിറ്റർ

 

മോ​ഗ: പരിശീലന പറക്കലിന് ഇടയിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു വീണു. മി​ഗ് 21 യുദ്ധവിമാനമാണ് വെള്ളിയാഴ്ച പുലർച്ചെ തകർന്ന് വീണത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചു. സ്ക്വാഡ്രൻ ലീഡൻ അഭിനവ് ചൗധരിയാണ് മരിച്ചത്.

പഞ്ചാബിലെ മോ​ഗയിലായിരുന്നു അപകടം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്. അപകടത്തെ കുറിച്ച് അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.