കര്‍ണാടകയില്‍ ഇന്ന് രോഗികളേക്കാള്‍ ഇരട്ടി രോഗ മുക്തര്‍; തമിഴ്‌നാട്ടില്‍ 35,873 പേര്‍ക്ക് കോവിഡ്

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd May 2021 09:58 PM  |  

Last Updated: 22nd May 2021 09:58 PM  |   A+A-   |  

doctors-covid

ഫയൽ ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്നും പുതിയതായി രോഗം സ്ഥിരീകരിച്ചത് മുപ്പത്തയ്യായിരത്തിന് മുകളിലാണ് രോഗികള്‍. കര്‍ണാടകയില്‍ ഇന്ന് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയായിരുന്നു രോഗികളുടെ എണ്ണം. 

തമിഴ്‌നാട്ടില്‍ ഇന്ന് 35,873 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 25,776 പേര്‍ക്കാണ് രോഗ മുക്തി. 448 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി. ആകെ രോഗ മുക്തി 15,02,861. ആകെ മരണം 20,046. നിലവില്‍ 2,84,278 പേരാണ് ചികിത്സയിലുള്ളത്. 

കര്‍ണാടകയില്‍ ഇന്ന് 31,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ന് രോഗ മുക്തര്‍. 61,766 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 451 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 23,98,925 ആയി. ആകെ രോഗ മുക്തി 18,91,042. ആകെ മരണം 24,658. നിലവില്‍ 4,83,204 പേര്‍ ചികിത്സയില്‍.