ഇന്നലെയും നാലായിരത്തിലേറെ മരണം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,57,299 പേര്‍ക്ക്
ഡല്‍ഹിയിലെ കോവിഡ് പരിശോധന ചിത്രം പിടിഐ
ഡല്‍ഹിയിലെ കോവിഡ് പരിശോധന ചിത്രം പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,57,299 പേര്‍ക്ക്. 3,57,630 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 4194 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,89,290 ആയി. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,95,525 പേരാണ്. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,33,72,819 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ മുപ്പത്തയ്യായിരത്തിന് മുകളിലാണ് രോഗ ബാധിതര്‍. മഹാരാഷ്ട്രയില്‍ മുപ്പതിനായിരത്തില്‍ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.

തമിഴ്‌നാട്ടില്‍ 36,184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 467 പേര്‍ മരിച്ചു. രോഗ മുക്തി 24,478 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗ മുക്തര്‍ 14,76,761. ആകെ മരണം 19,598. നിലവില്‍ സംസ്ഥാനത്ത് 2,74,629 പേര്‍ ചികിത്സയില്‍.

മഹാരാഷ്ട്രയില്‍ 29,644 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 44,493. ഇന്ന് 555 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092. ആകെ രോഗ മുക്തര്‍ 50,70,81. ആകെ മരണം 86,618. നിലവില്‍ 3,67,121 ആക്ടീവ് കേസുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com