ടൂള്‍കിറ്റ് കേസ്: ബിജെപി നേതാവ് സാംപിത് പത്രയ്ക്ക് സമന്‍സ്

നേരിട്ടോ ഓണ്‍ലൈനായോ ഹാരജരാകാമെന്ന് സമന്‍സിന്‍ വ്യക്തമാക്കിയിട്ടുണ്ട്
ബിജെപി ദേശീയ വക്താവ് സാംപിത് പത്ര / ചിത്രം ഫെയ്‌സ്ബുക്ക്
ബിജെപി ദേശീയ വക്താവ് സാംപിത് പത്ര / ചിത്രം ഫെയ്‌സ്ബുക്ക്


റായ്പുര്‍: ടൂള്‍കിറ്റ് കേസില്‍ ബിജെപി ദേശീയ വക്താവ് സാംപിത് പത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് പൊലീസ്. ഇന്ന് വൈകിട്ട് നാലിന് റായ്പുര്‍ സിവില്‍ ലൈന്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരിട്ടോ ഓണ്‍ലൈനായോ ഹാരജരാകാമെന്ന് സമന്‍സിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

കോണ്‍ഗ്രസ് ടൂള്‍കിറ്റ് വിവാദത്തില്‍ ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി രമണ്‍ സിങ്ങിനും സാംപിത് പത്രയ്ക്കുമെതിരെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന എന്‍എസ്‌യുഐ റായ്പുര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എഐസിസി ഗവേഷക വിഭാഗത്തിന്റെ ലെറ്റര്‍ഹെഡ് വ്യാജമായി ചമയ്ക്കുകയും തെറ്റായതും വ്യാജമായ ഉള്ളടക്കം അച്ചടിക്കുകയും ചെയ്തുവെന്നായിരുന്നു എന്‍.എസ്.യുവിന്റെ പരാതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ടൂള്‍കിറ്റിന് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. കോവിഡിന്റെ വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്നും മോദി വകഭേദമെന്നും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് ബിജെപി വക്താവ് സാംപിത് പത്ര ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com