സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; യോഗത്തില്‍ ധാരണയായില്ല, അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd May 2021 05:17 PM  |  

Last Updated: 23rd May 2021 05:17 PM  |   A+A-   |  

cbse exam result

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം അവസാനിച്ചു. ചര്‍ച്ചയില്‍, പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമായില്ല. സംസ്ഥാനങ്ങള്‍ ഭിന്ന നിലപാടാണ് സ്വീകരിച്ചത്. യോഗത്തില അഭിപ്രായങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറും. പ്രധാനമന്ത്രിയായും വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുക. 

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. 

സെപ്റ്റംബറില്‍ പരീക്ഷ നടത്താമെന്നാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് മുന്‍പ് പരീക്ഷ നത്തരുത് എന്നാണ് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. 

ചില വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുകയോ, സമയം കുറച്ച് പരീക്ഷ നടത്തുകയോ ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പരീക്ഷയുടെ സമയം കുറയ്ക്കുന്നത് സംബന്ധിച്ച് ചില സംസംസ്ഥാനങ്ങള്‍ സംശയം പ്രകടിപ്പിച്ചു.