ലോക്ഡൗണിന് പുറത്തിറങ്ങി, യുവാവിന്റെ കരണത്തടിച്ച് കളക്ടർ; ഒടുവിൽ ക്ഷമാപണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2021 09:27 AM  |  

Last Updated: 23rd May 2021 05:41 PM  |   A+A-   |  

district_collector

ചിത്രം: എഎൻഐ

 

റായ്പ്പൂര്‍:  ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ മർദ്ദിച്ച് ജില്ലാ കളക്ടർ. ഛത്തീസ്ഗഢിലെ സുരാജ്പുർ എന്ന സ്ഥലത്താണ് സംഭവം. കളക്ടർ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോൺ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നു. 

യുവാവ് ലോക്ക്ഡൗൺ മാർ​​ഗ്​ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് കളക്ടർ മർദ്ദിച്ചത്. ഇയാൾ രേഖകൾ കാണിക്കുന്നുണ്ടെങ്കിലും കളക്ടറും ഒപ്പമുള്ള ഉദ്യോ​ഗസ്ഥരും ഇത് നോക്കാൻ കൂട്ടാക്കുന്നില്ല. സുരക്ഷാസേനാം​ഗങ്ങളും യുവാവിനെ മർദ്ദിക്കുന്നത് വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു.