ലോക്ക്ഡൗണ്‍ ലംഘിച്ച് മന്ത്രിയും ബിജെപി നേതാക്കളും ക്ഷേത്രത്തിലെത്തി; ദര്‍ശനം അനുവദിക്കാനാവില്ലെന്ന് പൂജാരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2021 10:45 AM  |  

Last Updated: 24th May 2021 10:45 AM  |   A+A-   |  

Badrinath Temple

ഉത്തരാഖണ്ഡ് മന്ത്രി ധന്‍സിങ് റാവത്ത് ചിത്രം ഫെയ്‌സ്ബുക്ക്‌

 

ചമോലി: ദര്‍ശനത്തിനെത്തിയ മന്ത്രിയെയും ബിജെപി നേതാക്കളെയും പൂജാരി ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചില്ല. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ തടഞ്ഞുവച്ചത്. ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കോവിഡിന്റെ ചുമതലയുള്ള മന്ത്രിക്കും ബിജെപി നേതാക്കുള്‍ക്കുമാണ് ദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ചത്.

മന്ത്രി ധന്‍സിങ് റാവത്തും ബിജെപി പ്രവര്‍ത്തകരുമാണ് ഞായറാഴ്ചയാണ്‌
ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്കായുള്ള ചതുര്‍ധാം യാത്ര സംസ്ഥാന  സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുമ്പോള്‍ നേതാക്കന്‍മാര്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്നും പൂജാരിമാര്‍ അറിയിച്ചു. കുംഭമേള ഉള്‍പ്പടെയുള്ള മതപരമായ ആചാരങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തതിനെതിരെ സര്‍ക്കാരിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ബിജെപി നേതാക്കളും ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.