കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍?; അന്തിമഘട്ട പരീക്ഷണം അടുത്ത മാസം ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th May 2021 10:45 AM |
Last Updated: 24th May 2021 10:45 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക്. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.
ഭാരത് ബയോടെക്ക് പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറും നാഷണല്‍ വൈററോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നോ നാലോ പാദത്തില്‍ കോവാക്‌സിന് ലോകാരോഗ്യസംഘടന അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക് ബിസിനസ് ഡവലപ്പ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ അഡ്‌വോക്കസി തലവന്‍ ഡോ റാച്ചസ് എല്ല പറഞ്ഞു. ഇതിന് വേണ്ടിയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ 70 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 1500 കോടി രൂപയുടെ ഓര്‍ഡര്‍ മുന്‍കൂറായി നല്‍കിയ കേന്ദ്രസര്‍ക്കാരിനെ അഭിന്ദിക്കുന്നതായും റാച്ചസ് എല്ല പറയുന്നു.