യെല്ലോ ഫംഗസ് മനുഷ്യരിലും; ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് യുപിയില്‍

.ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഗാസിയബാദ്: ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനം രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധയും കണ്ടെത്തി.ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

യെല്ലാ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് സാധാരണയായി കാണപ്പെടാറ്. ഇതാദ്യമായാണ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്‌ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com