ലോക്ക്ഡൗണിന് പുല്ലുവില; കുതിരയെ സംസ്‌കരിക്കാനായി ആളുകള്‍ കൂട്ടത്തോടെ എത്തി; ഗ്രാമം അടച്ചുപൂട്ടി (വീഡിയോ)

റാഡിമത്ത് പ്രദേശത്തെ ഒരു പ്രാദേശിക മതസംഘടനയുടെതായിരുന്നു കുതിര
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയെ സംസ്‌കരിക്കുന്നു
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയെ സംസ്‌കരിക്കുന്നു

ബംഗളൂരു: രാജ്യത്ത് കോവിഡ് വ്യാപം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചെങ്കില്‍ മാത്രമെ വൈറസ് വ്യാപനത്തെ ഇല്ലാതാക്കാന്‍ കഴിയുകയുള്ളു. സാമൂഹികവും മതപരവുമായ ഒത്തുചേരലുകള്‍ക്ക് സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശവസംസ്‌കാരചടങ്ങില്‍ പോലും പരിമിതമായ ആളുകള്‍ക്കാണ് പ്രവേശനം. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് കര്‍ണാടകയില്‍ ഒരു കുതിരയുടെ സംസ്‌കാരം നടന്നത്.

നൂറ് കണക്കിനാളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. മറാഡിമത്ത് പ്രദേശത്തെ ഒരു പ്രാദേശിക മതസംഘടനയുടെതായിരുന്നു കുതിര. ആരും തന്നെ സാമുഹിക അകലം പാലിച്ചില്ലെന്നത് വീഡിയോയില്‍ വ്യക്തമാണ്. ഭൂരിഭാഗം പേരും മാസ്‌കും ധരിച്ചിരുന്നില്ല. 

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായും ജില്ലാ ഭരണകുടം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് കുതിര ചത്തത്. ഭൂരിഭാഗം പേരും സംസ്‌കാരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഗ്രാമം അടച്ചതായും പതിനാല് ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com