ഫൈസറും മൊഡേണയും വാക്‌സിന്‍ നല്‍കാന്‍ വിസ്സമ്മതിച്ചു; പഞ്ചാബിന് പിന്നാലെ വെളിപ്പെടുത്തലുമായി ഡല്‍ഹി സര്‍ക്കാരും

സംസ്ഥാന സര്‍ക്കാരിന് നേരിട്ട് വാക്‌സിന്‍ നല്‍കുന്നതിന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസറും മൊഡേണയും വിസമ്മതിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/എഎന്‍ഐ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/എഎന്‍ഐ


ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന് നേരിട്ട് വാക്‌സിന്‍ നല്‍കുന്നതിന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസറും മൊഡേണയും വിസമ്മതിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കേന്ദ്രസര്‍ക്കാരുമായി നേരിട്ട് കരാര്‍ നടത്താനാണ് താത്പര്യമെന്ന് ഇവര്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്ി. 

' ഫൈസറുമായും മൊഡേണയുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ തരാന്‍ സാധിക്കില്ലെന്നും കേന്ദ്രവുമായുള്ള കരാറിനാണ് താപര്യമെന്ന് പറയുകയും ചെയ്തു'- കെജരിവാള്‍ പറഞ്ഞു. 

'ആ സ്ഥാപനങ്ങളുമായി സംസാരിച്ച് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനും ഞാന്‍ കേന്ദ്രത്തോട് തൊഴുകയ്യോടെ ആവശ്യപ്പെടുകയാണ്'- അദദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കമ്പനികള്‍ വാക്‌സിന്‍ നല്‍കാന്‍ വിസമ്മതിച്ചത് വ്യക്തമാക്കി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണവും വന്നിരിക്കുന്നത്. 

വാക്‌സിന്‍ സ്‌റ്റോക്കുകള്‍ തീര്‍ന്നതോടെ സംസ്ഥാനത്ത് 18നും 44നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ച 400 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ലോകമെമ്പാടും ഫൈസര്‍, മൊഡേണ വാക്‌സിനുകളെ അഗീകരിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ല്‍ സ്പുട്‌നിക്കിന് അംഗീകാരം നല്‍കാതെ, കഴിഞ്ഞ മാസം മാത്രമാണ് അനുമതി നല്‍കിയത്. ഇതെല്ലാം ഒരു ഗെയിമാണ് എന്നും അദ്ദേഹം ആരോപിച്ചു. 

വാക്‌സിനേഷന്‍ പദ്ധതിയെ ഒരു കോമഡിയാക്കരുത്. ഫൈസറിനും മൊഡേണയ്ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com