വാക്‌സിനേഷന്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷ; സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ തുടങ്ങി- വീഡിയോ 

കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് കൂടുതല്‍ പ്രതീക്ഷ പകര്‍ന്ന് റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് അഞ്ചിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ ആരംഭിച്ചു
സ്പുട്‌നിക് വാക്‌സിന്‍
സ്പുട്‌നിക് വാക്‌സിന്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് കൂടുതല്‍ പ്രതീക്ഷ പകര്‍ന്ന് റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് അഞ്ചിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ്  ഉല്‍പ്പാദനത്തിന് തുടക്കമിട്ടത്. പ്രതിവര്‍ഷം 10 കോടി വാക്‌സിന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം.

കോവാക്‌സിനും കോവിഷീല്‍ഡിനും പിന്നാലെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക്. ഏപ്രില്‍ 12നാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഇതിന്റെ ഉല്‍പ്പാദനത്തിന് രാജ്യത്ത് തന്നെ തുടക്കം കുറിച്ചത് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 

പനാസിയ ബയോടെക്കിന്റെ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച് റഷ്യയിലേക്ക് അയക്കും. സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഗാമലിയയിലെ ലാബില്‍ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിലേക്ക് അയക്കുക. ലോകാരോഗ്യ സംഘടനയുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫാക്ടറി സംവിധാനമാണ് പനാസിയ ബയോടെക്കില്‍ ഉള്ളതെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com