ബുദ്ധദേബിന്റെ ആരോഗ്യനില വഷളായി, ആശുപത്രിയിലേക്കു മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2021 01:59 PM  |  

Last Updated: 25th May 2021 01:59 PM  |   A+A-   |  

Buddhadeb Bhattacharjee

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ/പിടിഐ

 

കൊല്‍ക്കത്ത: കോവിഡ് ബാധിച്ചു വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍  മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില വഷളായി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ബുദ്ധദേബിന്റെ ഓക്‌സിജന്‍ നില ഇന്നു രാവിലെ തൊണ്ണൂറിനു താഴെ എത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 

എഴുപത്തിയേഴുകാരനായ ബുദ്ധദേബിന് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. 

ബുദ്ധദേബിന്റെ ഭാര്യ മിറയും കോവിഡ് ബാധിതയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അവര്‍ ഇന്നലെയാണ് തിരികെ വീട്ടില്‍ എത്തിയത്.