രാജ്യത്ത് രോഗികള്‍ കുറയുന്നു; ഇന്നലെ രണ്ട് ലക്ഷത്തില്‍ താഴെ; മരണം 3511
By സമകാലിക മലയാളം ഡെസ്ക് | Published: 25th May 2021 09:58 AM |
Last Updated: 25th May 2021 10:00 AM | A+A A- |

കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ചിത്രം പിടിഐ
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്. 3,26,850 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3511 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കണക്കുകള്‍
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി. ഇതില്‍2,40,54,861 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,07,231 പേരാണ്. നിലവില്‍ 25,86,782 പേരാണ് ചികിത്സയിലുള്ളത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,85,38,999പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.