ചെക് പോസ്റ്റിൽ നിർത്തിയില്ല, ബൈക്ക് അമിതവേ​ഗത്തിൽ പാഞ്ഞു; ക്രോസ് ബാറിൽ തലയിടിച്ച് പിന്നിലിരുന്നയാൾ മരിച്ചു -വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2021 12:24 PM  |  

Last Updated: 25th May 2021 12:24 PM  |   A+A-   |  

checkpost

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍നിന്നുള്ള ദൃശ്യം

 

ഹൈദരാബാദ്: ചെക്പോസ്റ്റിൽ നിർത്താതെ, അമിതവേ​​ഗത്തിൽ കടന്നുപോവാൻ ശ്രമിച്ച ബൈക്കിന്റെ പിന്നിൽ ഇരുന്നയാൾ ക്രോസ്ബാറിൽ തലയിടിച്ചു മരിച്ചു. തെലങ്കാനയിലാണ് അപകടം. 

തലപൂർ ജില്ലയിലെ ​ജന്നാരം മണ്ഡൽ പ്രദേശത്ത് വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് കണ്ടിട്ടും നിർത്താതെ ബൈക്ക് അമിത വേ​ഗത്തിൽ ക്രോസ് ബാറിന് അടിയിലൂടെ കടന്നുപോവുകയായിരുന്നു.

അമിതവേ​ഗതയിൽ വരുന്ന ബൈക്ക് കണ്ട് ഉദ്യോ​ഗസ്ഥൻ കൈവീശി മുന്നറിയിപ്പ് നൽകിയെങ്കിലും യുവാക്കൾ ചെവികൊണ്ടില്ല. പോസ്റ്റിനടുത്ത് എത്തിയപ്പോൾ ബൈക്ക് ഓടിച്ചയാൾ പെട്ടെന്ന് തലകുനിച്ചെങ്കിലും പുറകിലിരിക്കുന്നയാൾക്ക് അതിന് കഴിഞ്ഞില്ല.

പോസ്റ്റിലിടിച്ച് വീണ ഇയാൾ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചയാൾ വാഹനം നിർത്താതെ പോകുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.