നീല പാക്കറ്റിന് മൂന്നുരൂപ കുറച്ചു; പാലിന് വില കുറച്ച് തമിഴ്‌നാട് സര്‍ക്കര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 25th May 2021 03:40 PM |
Last Updated: 25th May 2021 03:40 PM | A+A A- |

ഫയല്‍ ചിത്രം
കോയമ്പത്തൂര്‍: കവര്‍ പാലിന്റെ വില കുറച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പാല്‍ വിതരണ സ്ഥാപനമായ ആവിന്‍ ആണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ നീല കവര്‍ പാലിന് മൂന്നുരൂപയും ഓറഞ്ച് പാക്കറ്റിന് 2.60രൂപയും പച്ച പാക്കറ്റിന് ഒരുപയുമാണ് കുറച്ചിരിക്കുന്നത്.
കാനുകളില്‍ ആയിരം ലിറ്റര്‍ വാങ്ങുന്നവര്‍ക്ക് രണ്ടുരൂപയുടെ ഇളവ് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് കോയമ്പത്തൂരിലെ ആവിന്‍ സംഭരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി എസ് എം നാസര്‍ വ്യക്തമാക്കി. പ്രത്യേക അവസരങ്ങളില്‍ ആയിരം ലിറ്റര്‍ വാങ്ങുന്നവര്‍ക്ക് 2.50 രൂപയുടെ ഇളവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
349 പ്രൈമറി പാല്‍ ഉല്‍പാദക സൊസൈറ്റികളില്‍ നിന്ന് കോയമ്പത്തൂര്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രതിദിനം 1.78 ലക്ഷം ലിറ്റര്‍ പാല്‍ വാങ്ങുന്നുണ്ട്. 1.65ലക്ഷം ലിറ്റര്‍ പാലാണ് വിവിധ ഏജന്റുമാര്‍ വഴി വില്‍ക്കുന്നത്.